Wednesday, January 16, 2008

അനര്‍ ഘനിമിഷം --ബഷീറിനെക്കുറിച്ചുള്ള ഓര്‍ മ്മയില്‍


അനര്‍ ഘനിമിഷം --ബഷീറിനെക്കുറിച്ചുള്ള ഓര്‍ മ്മയില്‍
2008 ലെ ഒരു പ്രഭാതത്തില്‍ ഈ രം ഗം കാമറയില്‍ പകര്‍ ത്തിയപ്പോള്‍
അക്കാഡമി മറന്നു പോയ നൂറാം പിറന്നാളുകാരന്റെ ഓഅര്‍ മ്മ വന്നു..
ഭൂമിയുടെ ഈ അവകാശിയെ..പാത്തുമ്മായെ ഒക്കെ...
ആഖ്യയും ആഖ്യാതവും ഗ്രാമ്മറും ഇല്ലാതെയും ഭാഷ എങ്ങിനെ കൈകാര്യം ചെയ്യാമെന്നു മലയാള സാഹിത്യത്ത്നു കാണിച്ചു കൊടുത്ത അനര്‍ ഘനിമിഷങ്ങളെ...


മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്‍ ആരാണ്‌? ബഷീറിന്റെ പേരല്ലാതെ മറ്റൊന്ന് നിങളുടെ നാവിന്‍ തുമ്പില്‍ വന്നെങ്കില്‍ അദ്ദേഹത്തോട് ഇതേ ചോദ്യം ചോദിക്കൂ... നിങള്‍ ക്ക് കിട്ടുന്ന ഉത്തരം ഇത് മാത്രമായിരിക്കും : വൈക്കം മുഹമ്മദ് ബഷീര്‍
ബഷീറിനെ പറ്റി എം റ്റി
ബഷീറിന്റെ മഹാകഥാകഥന പാരമ്പര്യത്തെ സംബന്ധിച്ച്‌ എം.ടി. നടത്തുന്ന ഒരു നിരീക്ഷണമുണ്ട്‌: ' ഗ്രാമീണകാലത്തെ അറേബിയന്‍ ലോകങ്ങളിലെ നഗരങ്ങളില്‍ ,ചന്തകളില്‍, കൂടാരങ്ങള്‍കെട്ടി കഥപറഞ്ഞിരുന്നവരെപ്പറ്റി പുസ്തകങ്ങളില്‍ നാം വായിച്ചിട്ടുണ്ട്‌. സംഗീതവും തത്ത്വശാസ്ത്രവും ഹാസ്യവും ശോകവും ജീവിതാവബോധവും എല്ലാമുള്ള അവര്‍ കഥ കേള്‍ക്കാന്‍ വരുന്നവരെ വാമൊഴിയിലെ സൃഷ്ടികള്‍കൊണ്ട്‌ വിരുന്നൂട്ടി... ആ കാഥികരുടെ പാരമ്പര്യത്തിന്റെ ചൈതന്യധാര ബഷീര്‍ എന്ന കാഥികനിലുമുണ്ട്‌.'ബഷീര്‍ പറഞ്ഞതും എഴുതിയതുമായ ആയിരക്കണക്കിന്‌ കഥകള്‍- കഥകള്‍ ക്കുള്ളിലെ കഥകള്‍- ഒന്നു കഴിഞ്ഞാല്‍ തുടരുന്ന കഥകള്‍- കഥകളുടെ മഹാപ്രവാഹമാണ്‌.പ്രവാഹത്തിലെ ഒോരോ തുള്ളിയും അത്യന്തം സ്വാദിഷ്ടങ്ങള്‍, കരയിക്കുന്ന, ചിരിപ്പിക്കുന്ന, സ്നേപ്പിക്കുന്ന,സാന്ത്വനപ്പെടുത്തുന്ന,ഊര്‍ജസ്വലരാക്കുന്ന,വിനീതരാക്കുന്ന, ഈശ്വരബോധമുണര്‍ത്തുന്ന, എതിര്‍പ്പിന്റെ തീവ്രത പടര്‍ത്തുന്ന, നവീകരിക്കുന്ന കഥകള്‍ ആണ്‌ ബഷീര്‍ പറഞ്ഞത്‌. ഒരിടത്തും ഒരല്‍പ്പം പോലും ആവര്‍ത്തനമില്ലാത്തവ. ഒരിക്കല്‍ പറഞ്ഞത്‌ ഒരു കഥയിലും അബോധമായിപ്പോലും ആവര്‍ത്തിക്കുന്നില്ല. എത്ര പറയാനും, എങ്ങനെ പറയാനും ഒതുങ്ങി നില്‍ക്കുന്ന ഭാഷ. സ്വന്തം ഭാഷ, സ്വന്തം വ്യാകരണം, സ്വന്തം രചനാസമ്പ്രദായം ഇതൊക്കെ പ്രയോജനപ്പെടുത്തുന്നത്‌ മറ്റുള്ളവര്‍ക്കുവേണ്ടി- ഇതാണു ബഷീറിന്റെ എഴുത്തുലോകം. അദ്ദേഹം പറഞ്ഞതൊക്കെ കഥകള്‍. അല്ലെങ്കില്‍ അദ്ദേഹം കഥകളേ പറഞ്ഞിട്ടുള്ളു.
നോവല്‍, കഥ, കവിത, ഉപന്യാസങ്ങള്‍, കത്തുകള്‍, സംഭവ വിവരണങ്ങള്‍, എല്ലം കഥയുടെ ശില്‍പഘടനയില്‍ പുറത്തുവന്നു. കഥകളുടെ വറ്റാത്ത ഉറവ - അതായിരുന്നു ബഷീര്‍. ഇതിനനുസരിച്ചുള്ള വായനക്കാരും. ഇതിനേക്കാള്‍ ഭാഗ്യമെന്തുണ്ട്‌ ഒരു എഴുത്തുകാരന്‌?


ബഷീറിനെ പറ്റി വിജയന്‍ മാഷ്

' അര നൂറ്റാണ്ടുമുമ്പ്‌ ഒരു മനുഷ്യന്‍ മലയാളത്തിന്റെ മുമ്പിലേക്ക്‌ കടന്നുവന്നു; നമ്മുടെ സാഹിത്യത്തിലെ വര്‍ണ വ്യവസ്ഥകള്‍ തിരുത്തിക്കുറിച്ചുകൊണ്ട്‌ വ്യാകരണത്തിന്റെ വേലികെട്ടിനുപുറത്ത്‌ ആഖ്യവും ആഖ്യാനവും തിരിച്ചറിയാതെ നടന്ന ആ മനുഷ്യന്റെ പിന്നാലെ വാക്കുകള്‍ കരഞ്ഞുവിളിച്ചുനടന്നു. ആ വാക്കുകളെ അദ്ദേഹം കാരുണ്യത്തോടെ എടുത്തു; അവക്ക്‌ രൂപപരിണാമം വന്നു. അദ്ദേഹം വാക്കുകളെകൊണ്ട്‌ മൌനം സൃഷ്ടിച്ചു. മൌനത്തെകൊണ്ട്‌ വാക്കുകളെയും.തന്റേതുമാത്രമായവാക്കുകളും പ്രയോഗങ്ങളും കൊണ്ട്‌ മറ്റെല്ലാ എഴുത്തുകാരില്‍നിന്നും വേറിട്ടു നിന്ന വൈക്കം മുഹമ്മദ്‌ ബഷീറാണ്‌ ഭാഷയുടെ അര്‍ത്ഥമായി മാറിയ ബഷീര്‍ '.എം.എന്‍.വിജയന്‍(ബഷീര്‍ സമ്പൂര്‍ണകൃതികളുടെപിന്‍കുറിപ്പില്‍ നിന്ന്)


ജീവിതരേഖ



1908 ജനുവരി 19 ന്‌ വൈക്കം താലൂക്കില്‍ തലയോലപറമ്പ്പില്‍ , കായി അബ്ദുറഹ്മാന്റെയും കുഞ്ഞാച്ചുമ്മയുടേയും മൂത്ത മകനായി ജനിച്ചു. ഫിഫ്ത്‌ ഫോര്‍മില്‍ പഠിക്കുമ്പോള്‍ നാടുവിട്ടു. നേരേ കോഴിക്കോട്ടെത്തി ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തു. ജയിലിലായി ശിക്ഷകഴിഞ്ഞ്‌ പുറത്തിറങ്ങി പത്തു വര്‍ഷത്തോളം ഇന്ത്യയൊട്ടാകെ സഞ്ഞരിച്ചു. പലതരം ജോലികളും ചെയ്തു. ഹിമാലയ സാനുക്കളില്‍ സന്യാസിയായും സൂഫിയായും കഴിഞ്ഞു. ബാല്യകാലസഖി, പാത്തുമ്മയുടെ ആട്‌, ശബ്ദങ്ങള്‍ തുടങ്ങി നിരവധി നോവലുകളും നൂറുകണക്കിന്‌ കഥകളും എഴുതി താമ്രപത്രങ്ങള്‍, സാഹിത്യ അക്കാദമി ഫെല്ലോഷിപ്പുകള്‍, സ്വതന്ത്ര സമര സേനാനിക്കുള്ള പെന്‍ഷന്‍, പത്മശ്രീ , ടി-ലിറ്റ്‌ ബിരുദം, നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.1994 ജുലൈ 5ന്‌ അന്തരിച്ചു.


ജ്ഞാനപീഠം


നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും ബഷീറിനെ തേടിയെത്തി. 1982-ല്‍ പത്മശ്രീ നല്‍കി ഇന്ത്യ അദ്ദേഹത്തെ ആദരിച്ചു. പക്ഷേ,മലയാളത്തിനൊരു നൊമ്പരമുണ്ട്‌. ബഷീറിന്‌ ജ്ഞാനപീഠം ലഭിച്ചില്ല എന്നത്‌ . അത്‌ ആ പുരസ്കാരത്തിന്റെകൂടി നൊമ്പരമാണ്‌; ബഷീറിനെ ആദരിക്കാനാവാതെ പോയത്‌.



എം ടിയെ ,നാലുകെട്ടിനെ എട്ടു നിലയില്‍ ആഘോഷിക്കുമ്പോള്‍ ബ്ലോഗിനു ബഷീറിനെ മറക്കാനാവില്ല..
വിവര ശേഖരത്തിനു ആനുകാലികങ്ങളെ ആശ്രയിച്ചിട്ടുണ്ട്‌..ഈ ബ്ലോഗ്‌ പോസ്റ്റിനുള്ള കടപ്പാടു

12 comments:

എന്റെ ഇഷ്ടം said...

എം ടിയെ ,നാലുകെട്ടിനെ എട്ടു നിലയില്‍ ആഘോഷിക്കുമ്പോള്‍ ബ്ലോഗിനു ബഷീറിനെ മറക്കാനാവില്ല..
new Post ...first in 2008

ശ്രീ said...

ശരിയാണ്‍. ബഷീറിനെ മലയാളികള്‍ ഒരിക്കലും മറക്കാന്‍‌ പാടില്ലാത്തതാണ്‍.

പോസ്റ്റ് ഉചിതമായി. ആശംസകള്‍!

:)

Sherlock said...

ലേഖനം നല്ലത്..
നാലുകെട്ടിന്റെ ആഘോഷത്തിനു പിന്നില് എന്തൊക്കെയോ ഉദ്ദേശലക്ഷയ്ങ്ങള് ഉള്ളതായി എവിടെയോ വായിച്ചു..

.... said...

നല്ല ലേഖനം, ഉചിതമായ ഒന്ന്.ആശംസകള്‍.

സന്തോഷ്‌ കോറോത്ത് said...

hmm... അടുത്ത 'ബ്ലോഹിത്യ' അക്കാദമി അവാര്‍്ഡ്നുള്ള ശ്രമം ആണല്ലേ ... നടക്കട്ടെ ;)
[ നല്ല ലേഖനം..]

ഏ.ആര്‍. നജീം said...

എന്തിന് ആരുടെയെങ്കിലും ഔദാര്യത്തില്‍ ഒരു ആഘോഷം..? താങ്കളെ പോലെ , ഇത് വായിച്ച ബൂലോകത്തുള്ള മറ്റുള്ളവരുടെ മനസ്സില്‍, ലോകം മുഴുവനുള്ള മലയാളത്തെ സ്‌നേഹിക്കുന്നവരുടെ മന്‍സ്സില്‍ എന്നും ആ സുള്‍ത്താന് ഇടമുണ്ടാകും.. അതു മതിയല്ലോ ആ ജന്മം പുണ്ണ്യമാകുവാന്‍...

അവസരോചിതമായ പോസ്റ്റിന് അഭിനന്ദനങ്ങള്‍...

മയൂര said...

അവസരോചിതമായ വളരെ നല്ല ഒരു ലേഖനം..:)

മനോജ് കുമാർ വട്ടക്കാട്ട് said...

രാഷ്ട്രീയക്കാരും സാംസ്കാരിക നായകരും പരസ്പരം വിഴുപ്പലക്കുന്ന കേരളത്തില്‍ ആര്‍ക്കാണ് സാഹിത്യത്തെയും സാഹിത്യകാരന്മാരെയും ഓര്‍ക്കാനും ആദരിക്കാനും സമയം? ഇനി ആര്‍ക്കെങ്കിലും അങ്ങിനെയൊന്ന് തോന്നിയാല്‍, അതിന് വേണ്ടി മുന്‍‌കൈ എടുത്താല്‍, അവര്‍ക്ക് ഗൂഢലക്ഷ്യങ്ങളും മറ്റ് നേട്ടങ്ങളും ഉണ്ടാക്കാനാണെന്ന് പ്രചരിപ്പിക്കാന്‍ ആളുകള്‍ ഏറെയുണ്ട് താനും.

ബഷീര്‍ എന്ന പ്രധിഭാധനനായ എഴുത്തുകാരനെ വായനയെ സ്നേഹിക്കുന്ന ഒരു മലയാളിക്കും മറക്കാനാവില്ല. പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് അദ്ദേഹത്തിന്റെ നൂറാം ജന്മദിനാഘോഷങ്ങള്‍ നടത്താന്‍ സാഹിത്യപ്രേമികള്‍ കോഴിക്കോടും മറ്റും പല പരിപാടികളും സംഘടിപ്പിക്കുന്നതിനെക്കുറിച്ച് പത്രങ്ങളില്‍ വായിച്ചു.

ബ്ലോഗില്‍ ഇങ്ങിനെയൊരു കുറിപ്പിട്ടതിന് എന്റെ ഇഷ്ടം തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

(അവസാന ഖണ്ഡികയില്‍ വലിയ അക്ഷരത്തില്‍ ‘എം ടിയെ, നാലുകെട്ടിനെ എട്ടു നിലയില്‍ ആഘോഷിക്കുമ്പോള്‍ ബ്ലോഗിനു ബഷീറിനെ മറക്കാനാവില്ല..‘ എന്ന ആ വാചകം വേണ്ടിയിരുന്നോ? എംടിയും ബഷീറിനെ എന്നപോലെ തന്നെ മലയാളികള്‍ നെഞ്ചിലേറ്റിയ ഒരു എഴുത്തുകാരനാണ്. അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷവും നാലുകെട്ട് എന്ന പുസ്തകം ആവേശപൂര്‍വ്വം വായിക്കപ്പെടുന്നുവെന്നത്, മരിച്ചുകൊണ്ടിരിക്കുന്നു എന്ന് എല്ലാവരും വിലപിക്കുന്ന മലയാള ഭാഷയുടെ നിലനില്‍പ്പിന്റെ പ്രതീക്ഷയായെങ്കിലും കാണാവുന്നതല്ലേ... )

എന്റെ ഇഷ്ടം said...

പടിപ്പുര....
നാലുകെട്ടിനെപറ്റി പറയാനായിരുന്നില്ല ആ കമന്റ്
ബ്ളോഗിലെ ഭൂരിപക്ഷം എഴുത്തുകാരും പ്രവാസികളും മലയാളത്തെ സ്നേഹിക്കുന്നവരും ആണു
അവര്‍ ക്കു അക്ഷരങ്ങളുടെ ആഖ്യയുടെ ആഖ്യാതങളുടെ ആഖ്യാനങ്ങളുടെ കെട്ടുപാടുകളില്ലാതെ ബഷീറിനെ പോലെ
എഴുതാം എന്ന ഒരു കുസൃതിയോടെ കുത്തിച്ചേര്‍ ത്തതാ ആ വരി..
നാലുകെട്ടിനെയോ എം ടിയെയൊ അപമാനിക്കാനല്ല...
എല്ലാവരെയും അക്കാദമിക്കു ഒരു പോലെ കാണാനവുന്നില്ലല്ലൊ എന്ന
ദുഖം കൂടിയുണ്ട് ..അല്ലാതെ ദേവന്റെ കൂശുമ്പു വരിയായി അതിനെ കാണരുതു

ഭൂമിപുത്രി said...

സമയോചിതമായ ഈ പോസ്റ്റിനു അഭിനന്ദങ്ങള്‍!നമ്മുടെ കൊച്ചുനാട്ടിലും ഭാഷയിലും ആയിപ്പോയതുകൊണ്ടാണ്‍,ഈ അത്യപൂര്‍വ്വ പ്രതിഭയെക്കുറിച്ചു ലോകം അറിയാതിരുന്നതു.
അല്ലെങ്കില്‍ മാര്‍ക്ക്വെസിനെ ലോകത്തിലെ സാഹിത്യപ്രേമികള്‍-മലയാളികള്‍വരെ- സ്നേഹിയ്ക്കുന്നതുപോലെ,ബഷീറിനേയും കൊണ്ടാ‍ടിയേനെ.
അദ്ദ്യേഹത്തിനു എന്റെരീതിയിലുള്ള സ്നേഹബഹുമാനങ്ങള്‍
ഇവിടെ

Unknown said...

വിവരങ്ങള്‍ ശേഖരിച്ചു ഇവിടെ പ്രസിദ്ധീകരിച്ചതിനു അഭിനന്ദങ്ങള്‍..തികച്ചും സമയോചിതമായ പോസ്റ്റ്..

ബേപ്പൂരിന്റെ സുല്‍ത്താനു..എഴുതി തയ്യാറാകിയ വ്യാകരണനിയമങ്ങള്‍ക്കപ്പുറം ഭാഷയെ ഉയര്‍ത്തിയ...നിഘണ്ടുവിനു നിര്‍വചിക്കാന്‍ കഴിയാത്ത പ്രയോഗങ്ങളിലൂടെ മലയാളിയെ നടത്തിയ..ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്യങ്ങള്‍ നാടകീയത ഇല്ലാത്ത അക്ഷരങ്ങളാക്കിയ,മലയാളത്തിന്റെ അഭിമാനത്തിനു..മലയാളിയുടെ സ്വകാര്യമായ അഹങ്കാരത്തിനു..ആ മഹാപ്രതിഭയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണീര്‍ പ്രണാമം...

Ziya said...

ബഷീറിനെ മറക്കാത്ത പ്രിയ ബ്ലോഗറേ,
നന്നായി ഈ കുറിപ്പ്.
നല്ല ലേഖനം...